ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോൾ മോഷ്ടിച്ചത് ഒന്നര പവന്റെ 2 സ്വർണമാല; യുവതി അറസ്റ്റിൽ

malappuram-gold-theft
മലപ്പുറത്ത് ജ്വല്ലറിയിലുണ്ടായ മോഷണത്തിന്റെ സിസിടിവി ദൃശ്യം.
SHARE

മലപ്പുറം∙ ചെമ്മാട് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി മോഷണം നടത്തിയ കേസിൽ കോഴിക്കോട് കുരുവട്ടൂർ സ്വദേശി സുബൈദ (50) അറസ്റ്റിൽ. ചെമ്മാട് തൂബ ജ്വല്ലറിയിൽ നിന്ന് ഒന്നരപ്പവന്റെ 2 മാലകളാണ് കഴിഞ്ഞ 22ന് ഇവർ മോഷ്ടിച്ചത്. മാല വാങ്ങാനെന്ന വ്യാജേന എത്തി, 2 മാലകൾ കൈക്കലാക്കുകയായിരുന്നു. രാത്രി കട അടയ്ക്കുമ്പോൾ സ്റ്റോക്ക് പരിശോധിക്കുന്നതിനിടെയാണ് മോഷണം അറിയുന്നത്. തുടർന്ന് സിസിടിവി പരിശോധിച്ച ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. നിരവധി മാലകളുടെ മോഡലുകൾ ജീവനക്കാരൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ ജീവനക്കാരൻ മാറിയ തക്കത്തിനാണ് സുബൈദ സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു. പിന്നീട് സ്വർണം വാങ്ങാതെ അവർ ജ്വല്ലറിയിൽ നിന്നു മടങ്ങി.

സ്ത്രീ പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്നു വ്യക്തമായത്. തുടർന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്  മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകൾ പൊലീസിൽ പരാതി നല്‍കിയിരുന്നു.  ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപത്ത് നിന്നാണ് എസ്എച്ച്ഒ കെ.ടി.ശ്രീനിവാസനും സംഘവും പ്രതിയെ പിടികൂടിയത്. ഇവർ കാടാമ്പുഴ, വളാഞ്ചേരി എന്നിവിടങ്ങളിലെ ജ്വല്ലറികളിലും മോഷണ ശ്രമം നടത്തിയിരുന്നതായി എസ്എച്ച്ഒ കെ.ടി.ശ്രീനിവാസൻ പറഞ്ഞു. 

English Summary: Lady Arrested For Theft In Jewellery Shop At Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA