ADVERTISEMENT

മുംബൈ ∙ മുതിർന്ന മറാഠി നടി സുലോചന ലട്കർ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകിട്ട് ആറ് മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. 250 ഹിന്ദി ചിത്രങ്ങളിലും 50 മറാഠി ചിത്രങ്ങളിലും വേഷമിട്ടു. 

1940കളിൽ മറാഠി ചിത്രങ്ങളിലൂടെ അഭിനയലോകത്തെത്തിയ സുലോചന പിന്നീട് ഹിന്ദി സിനിമകളുടെയും ഭാഗമാകുകയായിരുന്നു. ഷമ്മി കപൂറിന്റെ ദിൽ ദേഖേ ദേഖോ, ദിലീപ് കുമാറിന്റെ ആദ്മി ആൻഡ് ദേവ്, ആനന്ദിന്റെ ജോണി മേരാ നാം എന്നീ ചിത്രങ്ങളിൽ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായി.

പൊതുദർശനത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ട് മുംബൈ ശിവാജി പാർക്കിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

English Summary: Actress Sulochana Latkar Passess Away

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com