ADVERTISEMENT

മലപ്പുറം ∙ ഇന്നലെ നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയായ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം എരമംഗലത്തുനിന്നും ബിഹാർ സ്വദേശിക്ക് ലഭിച്ചു. നിർമാണ തൊഴിലാളിയായ ബിഹാർ സ്വദേശി ശംസുൽ എന്നയാൾക്കാണ് 70 ലക്ഷം രൂപ സമ്മാനം ലഭിച്ചത്.

Read also: കാറിൽ നിന്ന് പുറത്തെടുത്തത് എയർബാഗ് മുറിച്ചു മാറ്റി; സുധിയുടെ മുഖമാകെ രക്തമായിരുന്നു’

അഞ്ചുവർഷക്കാലമായി എരമംഗലത്ത് നിർമാണ മേഖലയിൽ പ്രവർത്തിച്ചുവരികയാണ് ശംസുൽ. തന്റെ നാട്ടിൽ സ്വന്തമായി കുറച്ച് സ്ഥലവും ഒരു വീടും എന്നതാണ് തന്റെ സ്വപ്നം എന്ന് ശംസുൽ പറഞ്ഞു. ടിക്കറ്റ് പഞ്ചാബ് നാഷനൽ ബാങ്കിന്റെ എരമംഗലം ശാഖയിലെ മാനേജർക്ക് കൈമാറി. ഷാജി കുനിയത്തിന്റെ ഉടമസ്ഥയിൽ എരമംഗലത്ത് പ്രവർത്തിക്കുന്ന ഹാപ്പി ലോട്ടറിയിൽ നിന്നാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റ് ശംസുൽ കരസ്ഥമാക്കിയത്.

English Summary: Bihar native wins Akshaya Lottery worth Rs 70 lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com