ADVERTISEMENT

ന്യൂഡൽഹി∙കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎ മുക്താർ അൻസാരിക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. 32 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിലാണ് അന്‍സാരി കുറ്റക്കാരനെന്ന് ഉത്തര്‍പ്രദേശിലെ വാരാണസി കോടതി കണ്ടെത്തിയത്. 

അഞ്ചുതവണ എംഎല്‍എയായിരുന്നു മുക്താര്‍ അന്‍സാരി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി 1991ല്‍ കോണ്‍ഗ്രസ് നേതാവ് അവ്‌ദേശ് റായിയെ വീടിനു വെളിയില്‍ വെടിവച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. അന്‍സാരിയുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മറ്റൊരു കേസില്‍ 10 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് മുക്താര്‍ അന്‍സാരി. 

English Summary: Jailed Gangster Mukhtar Ansari Convicted In 32-Year-Old Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com