ADVERTISEMENT

മോസ്കോ∙ റഷ്യയിൽ നിരവധി റേഡിയോ സ്റ്റേഷനുകൾ ഹാക്ക് ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു. യുക്രെയ്ൻ സൈന്യം റഷ്യൻ അതിർത്തി കടന്നെത്തിയതായും ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നുമുള്ള സന്ദേശമാണ് പ്രചരിച്ചത്.

പുട്ടിന്റേതിനു സമാനമായ ശബ്ദം റേഡിയോയിലൂടെ എന്തൊക്കെ പ്രതിരോധ നടപടികൾ വേണം, എവിടെ നിന്നെല്ലാം ആളുകൾ ഒഴിച്ചുപോകണം തുടങ്ങിയ കാര്യങ്ങളാണ് പറഞ്ഞത്. അമേരിക്കൻ പിന്തുണയോടെ യുക്രെയ്ൻ കടന്നുകയറിയതായി 40 മിനിറ്റ് നീളുന്ന സന്ദേശമാണു പ്രചരിപ്പിച്ചത്.

യുക്രെയ്ൻ തിരിച്ചടിക്കാൻ തയാറെടുക്കുവെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു വ്യാജസന്ദേശം. ആളുകൾക്കിടയിൽ ഭീതിയുണ്ടാക്കാനാണ്  ശ്രമിച്ചതെന്ന് അധികൃതർ പറഞ്ഞു.

English Summary: Russian Radio Stations Hacked, played Fake Putin message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com