ADVERTISEMENT

ഷാൻഗായ്∙ രോഗങ്ങളോടും പ്രതിസന്ധികളോടും പടവെട്ടി ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്ന നിരവധി പേർ നമുക്കു ചുറ്റുമുണ്ടാകും. അത്തരത്തിൽ അതിജീവനം നടത്തുന്ന ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചൈനയിലെ ഷാൻഗായിൽ കയ്യിൽ ഐവി ഡ്രിപ്പുമായി ദിവസവും ജോലിക്കു പോയിവരുകയാണു ഡോങ്ഡോങ് എന്ന യുവതി. രാത്രി 10 മണിക്കു ജോലികഴിഞ്ഞു ഐവി ഡ്രിപ്പുമായി തിരികെ വരുന്ന യുവതിയുടെ വിഡിയോ ഒരാൾ ചിത്രീകരിക്കുകയായിരുന്നു.

"ഞാൻ ആദ്യം വിചാരിച്ചത് അതൊരു കുടിവെള്ള കുപ്പിയാണെന്നായിരുന്നു.  പിന്നീടാണത് ഐവി ഫ്ലൂയിഡ് നിറഞ്ഞ കുപ്പിയാണെന്നു തിരിച്ചറിഞ്ഞത്. ജീവിതം അവൾക്ക് അത്ര എളുപ്പമല്ലെന്നു തിരിച്ചറിഞ്ഞു’’ – വിഡിയോ ചിത്രീകരിച്ച ആൾ സമൂഹമാധ്യമത്തിൽ കുറിച്ച വരികളാണിത്. 

തന്റെ വീട്ടിൽനിന്നു 20 കിലോമീറ്റർ അകലെ ഷാൻഗായിൽ ഒരു ഡാൻസ് സ്റ്റുഡിയോ നടത്തുകയാണു യുവതി. ബിസിനസ് ആരംഭിച്ചിട്ടു വളരെ കുറച്ചുനാളുകൾ മാത്രമേ ആയിട്ടുള്ളതിനാൽ പകൽ സമയം ആശുപത്രിയിൽ പോകാൻ കഴിയില്ലെന്നു യുവതി പറയുന്നു. ‘‘രാത്രി ജോലികഴിഞ്ഞ ശേഷം ആശുപ്രത്രിയിൽ പോയി ഐവി ഡ്രിപ്പിട്ടാൽ തിരികെ വീട്ടിലെത്തി ആവശ്യത്തിനു വിശ്രമിക്കാനുള്ള സമയവും കിട്ടില്ല. രാവിലെ നേരത്തെ തന്നെ സ്റ്റുഡിയോ തുറക്കണം. മെഡിസിൻ പടിച്ചിട്ടുള്ളതിനാൽ സ്വയം ഐവി ഡ്രിപ്പ് ഇടാൻ സാധിക്കുമെന്നു ഡോക്ടർമാരെ അറിയിച്ചു. അവര്‍ സമ്മതിച്ചു’’- ഡോങ്ഡോങ് മാധ്യമത്തോടു പറഞ്ഞു. താൻ ചെയ്യുന്നതുപോലെ ആരും ചെയ്യരുതെന്നും യുവതി അഭ്യർഥിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com