ADVERTISEMENT

ന്യൂഡൽഹി ∙ നീതിക്കായുള്ള പോരാട്ടത്തിൽ ജോലി തടസ്സമാകുമെങ്കിൽ ഉപേക്ഷിക്കുന്നതിനെപ്പറ്റി ഗുസ്തി താരങ്ങൾ രണ്ടാമതൊന്ന് ആലോചിക്കില്ലെന്നു സമരം ചെയ്യുന്ന സാക്ഷി മാലിക്. കേന്ദ്രമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയശേഷം സമരത്തിൽനിന്ന് പിൻമാറിയെന്നും റെയിൽവേയിലെ ജോലിയിൽ തിരികെ പ്രവേശിച്ചെന്നുമുള്ള വിവരം നിഷേധിച്ചതിനു പിന്നാലെയാണു സാക്ഷി നിലപാട് വ്യക്തമാക്കിയത്.

‘‘ഞങ്ങൾ നേടിയ മെഡലുകൾക്ക് 15 രൂപയുടെ വിലയേയുള്ളൂവെന്ന് ഇപ്പോൾ ചിലർ പറയുന്നു. ഞങ്ങളുടെ ജീവിതംതന്നെ സന്ദിഗ്‌ദ്ധാവസ്ഥയിലാണ്. അതിനു മുൻപിൽ ജോലിയൊക്കെ നിസ്സാര കാര്യമാണ്. നീതിയുടെ പാതയിൽ ജോലി തടസ്സമാണെന്നു തോന്നിയാൽ, അതുപേക്ഷിക്കാൻ ഞങ്ങൾ 10 സെക്കൻഡ് പോലും എടുക്കില്ല. ജോലിയുടെ പേരിൽ ഞങ്ങളെ പേടിപ്പിക്കേണ്ട’’– സാക്ഷി മാലിക് ട്വിറ്ററിൽ വ്യക്തമാക്കി.

ലൈംഗികാതിക്രമ പരാതിയിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിൽനിന്ന് പിൻമാറിയെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം തള്ളി സാക്ഷി മാലിക് രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത പൂർണമായും തെറ്റാണെന്നും അറിയിച്ചു. ശനിയാഴ്ച രാത്രിയാണു ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

English Summary: Won't take us 10 seconds to quit our jobs if...: Wrestler Sakshi Malik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com