ADVERTISEMENT

അടൂർ∙ ഗതാഗതനിയമ ലംഘനത്തിനു പിഴ ഈടാക്കുന്ന റോഡ് ക്യാമറ സംവിധാനം കേരളമാകെ പ്രവർത്തിച്ചു തുടങ്ങിയതിനു പിന്നാലെ പ്രതിഷേധത്തിന്റെ രൂപം മാറ്റി യൂത്ത് കോൺഗ്രസ്. ‘നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്’ എന്ന ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം.

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷേധ ബോർഡിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്ന വരികളാണു പോസ്റ്ററിലുള്ളത്. ‘‘നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു’’ എന്നാണ് ബോർഡിലുള്ളത്. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം കമ്മിറ്റിയാണു ബോർഡ് സ്ഥാപിച്ചത്.

തിങ്കളാഴ്ച രാവിലെ 8 മുതലാണ് ക്യാമറകൾ പ്രവർത്തനസജ്ജമായത്. റോഡ് ക്യാമറയിൽ‌ വ്യാപക അഴിമതിയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ അവഗണിച്ച് പദ്ധതി നടപ്പാക്കാൻ സർ‌ക്കാർ തീരുമാനിച്ചു. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തനസജ്ജമായത്. ഗതാഗതലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസും അയയ്ക്കും.

English Summary: Youth congress boards against road camera project in Kerala; Photo shared by Rahul Mamkoottathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com