ADVERTISEMENT

മുംബൈ∙ ക്രിക്കറ്റ് വാതുവയ്പുകാരൻ അനിൽ ജയ്സിംഘാനിക്കും മകൾ അനിക്ഷയ്ക്കും എതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് നൽകിയ പരാതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ജയ്സിംഘാനിയുടെ പേരിലുള്ള ക്രിമിനൽ‌ കേസുകൾ ഒഴിവാക്കാൻ ഒരു കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നും വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ആരോപണവിധേയരുമായി അമൃത അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നു വ്യക്തമാക്കുന്ന വാട്സാപ് സന്ദേശങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also: ഇന്ത്യയിൽ 2 പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ എൽഎസ്ഡി വേട്ട, വലയിൽ കേരളവും; 6 പേർ അറസ്റ്റിൽ

ജയ്സിംഘാനിക്കെതിരെയുള്ള ക്രിമിനൽ‌ കേസുകൾ ഒഴിവാക്കാൻ സഹായിച്ചാൽ‌ ഒരുകോടി രൂപ കൈക്കൂലി നൽകാമെന്ന് അനിഘ തന്നോടു പറഞ്ഞെന്നും അതു നിരസിച്ചപ്പോൾ തന്റെ ചില വിഡിയോ, ഓഡിയോ ക്ലിപ്പുകൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കഴിഞ്ഞ ഫെബ്രുവരി 20 ന് അമൃത പൊലീസിനു നൽകിയ പരാതി. ക്ലിപ്പുകൾ പുറത്തുവിടാതിരിക്കണണെങ്കിൽ 20 കോടി രൂപ വേണമെന്നും ജയ്സിംഘാനിയെ കേസുകളിൽനിന്ന് ഒഴിവാക്കണമെന്നും പറഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്.

അനിക്ഷയുമായി അമൃത ചാറ്റ് ചെയ്തതിന്റെ വിശദാംശങ്ങൾ കുറ്റപത്രത്തിലുണ്ട്. ഫെബ്രുവരി 24ന് അമൃത ആരോപണ വിധേയർക്ക് അയച്ച സന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ്. ‘ദേവൻജിയോട് ഞാൻ എല്ലാകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. നിങ്ങൾ ഇരകളാക്കപ്പെടുകയായിരുന്നെന്ന് അദ്ദേഹത്തിനു ബോധ്യമായാൽ‌ നിങ്ങൾക്കു നീതി ലഭിക്കും.’

Read Also: ട്രെയിൻ ദുരന്തം: മൃതദേഹങ്ങൾ എംബാം ചെയ്താലും അധികനാള്‍ സൂക്ഷിക്കാനാകില്ലെന്ന് വിദഗ്ധൻ

ഫോണിൽ സംസാരിക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് അനിക്ഷയെ നേരിൽ കാണാമെന്നും അനിൽ ജെയ്സിംഘാനിയോട് അമൃത പറയുന്നുണ്ട്. ഫട്നാവിസിന്റെ ഔദ്യോഗിക വസതിയായ സാഗർ ബംഗ്ലാവിലോ മറ്റെവിടെയെങ്കിലും വച്ചോ കൂടിക്കാഴ്ച നടത്താമെന്നും അമൃത പറയുന്നു. 26ന് ശേഷം മാത്രമാണ് കാണാൻ സാധിക്കുക. പുണെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫഡ്നാവിസ് തിരക്കിലാണെന്നും അമൃത പറഞ്ഞതിന്റെ തെളിവും കുറ്റപത്രത്തിനൊപ്പമുണ്ട്

English Summary: Amruta told bookie Devendra Fadnavis would help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com