ADVERTISEMENT

മുംബൈ∙ മുംബൈയിൽ ഇരുപത്തിയൊന്നുകാരിയായ കോളജ് വിദ്യാർഥിനിയുടെ നഗ്ന മൃതദേഹം ഹോസ്റ്റലിൽ കണ്ടെത്തി. ബാന്ദ്രയിലെ ഒരു പ്രമുഖ കോളജിലെ വിദ്യാർഥിനിയാണു മരിച്ചത്. സംഭവത്തിനു പിന്നാലെ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരൻ പ്രകാശ് കനോജിയയെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. മറൈൻ ഡ്രൈവിലെ സാവിത്രിഭായ് ഫൂലെ ഗേൾസ് ഹോസ്റ്റലിലെ നാലാമത്തെ നിലയിലാണു പെൺകുട്ടി താമസിച്ചിരുന്നത്. 

ചൊവ്വാഴ്ച വൈകിട്ടു നാലുമണിയോടു കൂടിയാണു പൊലീസിനു സംഭവത്തെക്കുറിച്ചു അറിയിപ്പു ലഭിക്കുന്നത്. തുടർന്നു മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിലെ സംഘവും ഉന്നത ഉദ്യോഗസ്ഥരും ഹോസ്റ്റലിൽ എത്തുകയായിരുന്നു.

കൊലപാതകമാണോ, ആത്മഹത്യയാണോ, പെൺകുട്ടി ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്കു ഇരയാക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. ഡിവിഷനൽ ഡിസിപി, ക്രൈംബ്രാഞ്ച്, ലോക്കൽ പൊലീസിലെ പ്രത്യേക സംഘം എന്നിവരാണു കേസ് അന്വേഷണം നടത്തുന്നത്. 

English Summary: College student naked dead body found in hostel in Mumbai 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com