ADVERTISEMENT

മലപ്പുറം∙ ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി മലപ്പുറത്തു കോൺഗ്രസിന്റെ എ ഗ്രൂപ്പ് യോഗം. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ മുഹമ്മദ് അബ്ദുറഹ്മാൻ ഹാളിലാണു യോഗം. ജില്ലയിലെ മുഴുവൻ എ ഗ്രൂപ്പ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. ആര്യാടൻ ഫൗണ്ടേഷന്‍ ആലോചന യോഗം എന്ന പേരിലാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 11 ബ്ലോക്ക് പ്രസിഡന്റുമാരെ മാത്രമാണു തങ്ങൾക്ക് ഇത്തവണ ലഭിച്ചതെന്നതാണു എ ഗ്രൂപ്പിന്റെ പരാതി. 

പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണു ശ്രമമെങ്കിൽ പഴയ ഗ്രൂപ്പ് സജീവമാകുമെന്നു ബെന്നി ബെഹനാൻ എംപിയും ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ മനസ് അറിയേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ടായിരുന്നു. വിശ്വാസമില്ലാത്തവരുമായി എങ്ങനെ സഹകരിക്കണം എന്ന് ആലോചിക്കും. അർദ്ധരാത്രി വാട്സാപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർട്ടിക്കു യോജിച്ചതല്ല. ഓരോരുത്തരെയായി അടർത്തിയെടുത്തു ചിലർ സ്വന്തം ഗ്രൂപ്പുണ്ടാക്കുകയാണ്. കെ. കരുണാകരനും എ.കെ.ആന്റണിയും നേരത്തെ കൂടിയാലോചനകളിലൂടെയാണ് തീരുമാനമെടുത്തിരുന്നത്. ഇപ്പോഴുള്ളവർ അവരല്ലല്ലോ എന്നുമായിരുന്നു ഇന്നലെ ബെന്നി ബഹന്നാൻ പറഞ്ഞത്. 

English Summary: Congress a group meeting in Malappuram expressing contempt over reorganisation of block presidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com