‘കാൻപുർ അപകടത്തിലെ ഗൂഢാലോചനയും അന്വേഷണവും എന്തായി? സിബിഐ വാർത്തയ്ക്ക് മാത്രം’

modi-at-balasore-jairam-ramesh
ബാലസോറിൽ ട്രെയിൻ അപകടമുണ്ടായ സ്ഥലം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ജയ്റാം രമേശ്
SHARE

ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ തിടുക്കപ്പെട്ട് സിബിഐയെ നിയോഗിച്ചത്, വാർത്തകളിൽ ഇടംപിടിക്കാൻ മാത്രമെന്ന വിമർശനവുമായി കോൺഗ്രസ്. വീഴ്ച സംഭവിച്ചത് മറച്ചുവച്ച് വാർത്തകളുടെ തലക്കെട്ടുകളിൽ ഇടംപിടിക്കാനുള്ള നീക്കം മാത്രമാണിത്. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന റെയിൽവേ സുരക്ഷാ കമ്മിഷണർ റിപ്പോർട്ട് സമർപ്പിക്കും മുൻപ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെയാണ് കോൺഗ്രസ് ചോദ്യം ചെയ്യുന്നത്. 2016ൽ കാൻപുരിൽ നടന്ന ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ നാൾവഴികൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വിമർശനം.

‘അതിർത്തിക്ക് അപ്പുറത്തുള്ള ശക്തികളുടെ ഗൂഢാലോചന’യെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കുറ്റപ്പെടുത്തിയ സംഭവത്തിൽ, എൻഐഎ ഇതുവരെ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. മോദിയുടെ പ്രസ്താവനയ്ക്കു പിന്നാലെ നേപ്പാൾ, ബിഹാർ എന്നിവിടങ്ങളിൽനിന്നായി നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. പാക്ക് ചാര സംഘടനയായ ഐഎസ്ഐയാണ് കാൻപുർ അപകടത്തിനു പിന്നിലെന്ന് ഇവർ  വെളിപ്പെടുത്തിയതായി വാർത്തകളും വന്നു. എന്നിട്ടും അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ലെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ജയറാം രമേശിന്റെ ട്വീറ്റ് ഇങ്ങനെ:

ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മിഷണർ റിപ്പോർട്ട് പോലും സമർപ്പിക്കുന്നതിനു മുൻപാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ വീഴ്ച സംഭവിച്ചത് മറച്ചുവച്ച് വാർത്തകളുടെ തലക്കെട്ടുകളിൽ ഇടംപിടിക്കാനുള്ള നീക്കം മാത്രമാണിത്.

ഈ നാൾവഴികൾ ഒന്ന് ഓർത്തുനോക്കൂ

1. നവംബർ 20, 2016: ഇൻഡോർ – പട്ന എക്സ്പ്രസ് കാൻപുരിനു സമീപം പാളം തെറ്റി. അപകടത്തിൽ 150ലേറെ പേർക്ക് ജീവൻ നഷ്ടമായി.

2. ജനുവരി 24, 2017: അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു, അപകടത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.

3. ഫെബ്രുവരി 24, 2017: കാൻപുർ ട്രെയിൻ അപകടത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

4. ഒക്ടോബർ 21, 2018: കാൻപുർ അപകടവുമായി ബന്ധപ്പെട്ട് എൻഐഎ കുറ്റപത്രമൊന്നും സമർപ്പിക്കില്ലെന്ന് മാധ്യമങ്ങളിൽ വാർത്ത.

5. ജൂൺ 6, 2023: കാൻപുർ അപകടത്തെക്കുറിച്ചുള്ള എൻഐഎയുടെ അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നുമില്ല. ഒരു ഉത്തരവാദിത്തവുമില്ല.

English Summary: Odisha train tragedy: On CBI probe, Congress recalls ‘chronology’ of Kanpur crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS