യന്ത്രത്തകരാ‍ർ; ഡൽഹിയിൽനിന്നു പറന്ന വിമാനത്തിന് റഷ്യയിൽ അടിയന്തര ലാൻഡിങ്

Air India
എയർ ഇന്ത്യ വിമാനം (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ യന്ത്രത്തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി റഷ്യയിൽ ഇറക്കി. ന്യൂഡൽഹിയിൽനിന്നു സാൻഫ്രാൻസിസ്കോയിലേക്കു പുറപ്പെട്ട വിമാനമാണു റഷ്യയിലേക്കു വഴിതിരിച്ചുവിട്ടത്. മഗദാൻ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയതായി എയർ ഇന്ത്യ അറിയിച്ചു.

216 യാത്രക്കാരും 16 ജീവനക്കാരുമാണ് എഐ 173 എന്ന വിമാനത്തിലുള്ളത്. എൻജിനുകളിലൊന്നിൽ തകരാർ കണ്ടെത്തിയതോടെയാണു വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നു വിമാനക്കമ്പനി വക്താവ് വ്യക്തമാക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എല്ലാവർക്കും അവരുടെ ലക്ഷ്യസ്ഥാനത്തെത്താൻ ബദൽ മാർഗങ്ങൾ ഒരുക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനത്തിൽ വിദഗ്ധ സുരക്ഷാ പരിശോധന നടക്കുകയാണ്.

English Summary: Delhi-San Francisco Air India Flight Diverted To Russia After Engine Glitch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

കല്യാണ തേൻനിലാ...

MORE VIDEOS