RIP Kollam Sudhi

കൊല്ലം സുധി ഇനി നൊമ്പരപ്പെടുത്തുന്ന ചിരിയോർമ; കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

kollam-sudhi-060600
സുധിയുടെ മൃതദേഹത്തിനരികിൽ വിതുമ്പുന്ന ഭാര്യ രേഷ്മ (ഇടത്), കൊല്ലം സുധി (മധ്യത്തിൽ), സുധിയുടെ മൃതദേഹം കണ്ടു വിങ്ങിപ്പൊട്ടുന്ന നടി ഐശ്വര്യ രാജീവ് (വലത്)
SHARE

കോട്ടയം∙ അരങ്ങിൽ ചിരിയുടെ നർമനിമിഷങ്ങൾ സമ്മാനിച്ച കലാകാരനു കണ്ണീരോടെ വിടനൽകി കലാകേരളം. വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. കോട്ടയം തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ ആയിരക്കണക്കിന് ആളുകൾ സുധിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

കൊല്ലം സ്വദേശിയാണെങ്കിലും കോട്ടയം വാകത്താനം പൊങ്ങന്താനത്താണ് സുധി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സുധിയുടെ ഭാര്യ രേഷ്മയുടെ സ്വദേശമാണ് കോട്ടയം. ഇന്നു രാവിലെയാണ് സുധിയുടെ മൃതദേഹം പൊങ്ങന്താനം പന്തിരുപറ കോളനിയിലെ വീട്ടിലെത്തിച്ചത്. പിന്നീട് പൊങ്ങന്താനം യുപി സ്കൂളിലും തുടർന്ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വച്ചു.

kollam-sudhi-060602
കൊല്ലം സുധിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്ന നടൻ തങ്കച്ചൻ. ചിത്രം: ജിൻസ് മൈക്കൽ ∙ മനോരമ
kollam-sudhi-060603
കൊല്ലം സുധിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്ന നടൻ പ്രശാന്ത് അലക്‌സാണ്ടർ. ചിത്രം: ജിൻസ് മൈക്കൽ ∙ മനോരമ

അകാലത്തിൽ പൊലിഞ്ഞ പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാൻ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിപ്പേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. ഇവിടെനിന്ന് ഒന്നേമുക്കാലോടെയാണ് സംസ്കാരത്തിനായി മൃതദേഹം തോട്ടയ്ക്കാട്ടുള്ള സെമിത്തേരിയിലേക്ക് കൊണ്ടുപോയത്.

kollam-sudhi-060605
കൊല്ലം സുധിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്ന നടൻ കലാഭവൻ പ്രജോദ്. ചിത്രം: ജിൻസ് മൈക്കൽ ∙ മനോരമ
kollam-sudhi-060604
കൊല്ലം സുധിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്ന നടൻ സാജു നവോദയ. ചിത്രം: ജിൻസ് മൈക്കൽ ∙ മനോരമ

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം കോഴിക്കോട് വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു സംഘം. മുൻസീറ്റിലായിരുന്ന സുധിയുടെ തലയ്ക്കാണു പരുക്കേറ്റത്. നാട്ടുകാർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

kollam-sudhi-060606
കൊല്ലം സുധിയുടെ മൃതദേഹത്തിനരികിൽ വിതുമ്പുന്ന ഭാര്യ രേഷ്മയുടെ സഹോദരി ചിത്രം: ജിൻസ് മൈക്കൽ ∙ മനോരമ
kollam-sudhi-060607
കൊല്ലം സുധിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്ന ചീഫ് വിപ് എൻ.ജയരാജ്. ചിത്രം: ജിൻസ് മൈക്കൽ ∙ മനോരമ

ഒപ്പമുണ്ടായിരുന്ന നടൻ ബിനു അടിമാലി (47), ഉല്ലാസ് അരൂർ (38) എന്നിവരെ പരുക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിവിയിലൂടെ ശ്രദ്ധേയനായ സുധിയുടെ ആദ്യ സിനിമ ‘കാന്താരി’ (2015) ആണ്. ‘കട്ടപ്പനയിലെ ഋതിക് റോഷൻ’ (2016), ‘കുട്ടനാടൻ മാർപാപ്പ’ (2018), ‘കേശു ഈ വീടിന്റെ നാഥൻ’ (2020), ‘ബിഗ് ബ്രദർ’ (2020), ‘നിഴൽ’ (2021) തുടങ്ങിയവയാണു ശ്രദ്ധേയ ചിത്രങ്ങൾ.

kollam-sudhi-060608
പൊങ്ങന്താനം യുപി സ്കൂളിൽ പൊതുദർശനത്തിനു വച്ച കൊല്ലം സുധിയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവർ. ചിത്രം: ജിൻ മൈക്കൽ∙ മനോരമ
kollam-sudhi-060609
പൊങ്ങന്താനം യുപി സ്കൂളിൽ പൊതുദർശനത്തിനു വച്ച കൊല്ലം സുധിയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവർ. ചിത്രം: ജിൻ മൈക്കൽ∙ മനോരമ

English Summary: Kollam Sudhi funeral updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS