ADVERTISEMENT

കൊച്ചി∙ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും മഹാരാജാസ് കോളജിലെ വിദ്യാർഥിയുമായ പി.എം.ആർഷോയെ എഴുതാത്ത പരീക്ഷയ്ക്കു ജയിപ്പിച്ച മാര്‍ക്ക് ലിസ്റ്റ് വെറും ടൈപ്പിങ് പിഴവല്ലെന്നതിനു തെളിവുകൾ. വിദ്യാർഥി പരീക്ഷ എഴുതാത്ത വിഷയങ്ങളില്‍ ആബ്സന്റ് എന്നതിന്റെ 'എ ബി' എന്ന് സാധാരണ രേഖപ്പെടുത്തും. എന്നാൽ ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ വിഷയങ്ങളുടെ പേരുകളോ  'എ ബി' എന്നു രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. 

ബിഎ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷയിലാണു ആർഷോ വിജയിച്ചെന്ന റിസൾട്ടു വന്നത്. മൂന്നാം സെമസ്റ്ററിലെ പരീക്ഷകൾ ആർഷോ എഴുതിയിരുന്നില്ല. റിസൾട്ടിൽ മാർക്കുകൾ രേഖപ്പെടുത്താതെ പാസ്ഡ് എന്നായിരുന്നു എഴുതിയത്. ഇതു ചൂണ്ടിക്കാട്ടി സംഭവിച്ചതു വെറും സാങ്കേതിക പിഴവെന്ന നിലപാടിലായിരുന്നു കോളജ് അധികൃതർ. എന്നാലതു ടൈപ്പിങ് പിഴവല്ലെന്നു വ്യക്തമാക്കുന്നതാണു പുതിയ തെളിവുകള്‍. 

പരീക്ഷ എഴുതാത്ത വിദ്യാർഥിയുടെ മാർക്ക് ലിസ്റ്റിൽ എല്ലാ വിഷയങ്ങളുടെയും പേരുകൾ ഉണ്ടാവും. ആ വിഷയങ്ങളുടെ നേരെ 'എ ബി' എന്നു രേഖപ്പെടുത്തുകയും ചെയ്യും. ഇതിനുതാഴെ മാർക്ക് പൂജ്യമെന്നും 'ഫെയിൽഡ്' എന്നുമാണു എഴുതുക. എന്നാൽ ഇത്തരം പതിവു നടപടിക്രമങ്ങൾ പാലിക്കാതെയാണു ആർഷോയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചത്. 

English Summary: It is evident that mark list of P M Arsho is not a typing error 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com