ADVERTISEMENT

തളിപ്പറമ്പ് (കണ്ണൂർ)∙ 26 കുപ്പി (13 ലീറ്റർ) വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ. തിരുമേനി കോക്കടവ് സ്വദേശി പി.കെ.രാജു (66) ആണ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫിസർ പി.ആർ.സജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫിസർ അഷറഫ് മലപ്പട്ടത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുമേനി, ചെറുപുഴ, പയ്യന്നൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

26 കുപ്പി വിദേശമദ്യം കൈവശം വച്ച് വിൽപന നടത്തിയ കുറ്റത്തിന് ഇയാൾക്കെതിരെ കേസെടുത്തു. വിൽപന നടത്തി ലഭിച്ചതെന്ന് കരുതുന്ന 6700 രൂപയും കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസർ അഷറഫ് മലപ്പട്ടം, സിഇഒമാരായ കെ.വി.ഷൈജു, ടി.വി.ശ്രീകാന്ത്, ഡ്രൈവർ പി.വി.അജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

English Summary: Man held with 26 bottles of Foreign Liquor in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com