ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചു; 8 വയസ്സുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്

Arrest ​| Photo: Shutterstock / Bits And Splits
പ്രതീകാത്മക ചിത്രം. (Photo: Shutterstock / Bits And Splits)
SHARE

ഇൻേഡാർ∙ ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചതിനെ തുടര്‍ന്ന് എട്ടു വയസ്സുള്ള മകളെ പിതാവ് തലയ്ക്കടിച്ച്  കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ലഹരിമരുന്നിന് അടിമയായ 37 കാരനാണ് മകളെ കൊലപ്പെടുത്തിയത്. നിര്‍മാണം നടക്കുന്ന കെട്ടിടത്തിനടുത്തേക്ക് മകളെ എത്തിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തന്‍റെ കുടുംബം ദാരിദ്ര്യത്തിലാണെന്നും എന്നാല്‍ അത് മനസ്സിലാക്കാതെ മകള്‍ എപ്പോഴും ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചു ശല്യപ്പെടുത്തിയിരുന്നുവെന്നും ഈ ബുദ്ധിമുട്ടില്‍ നിന്ന് രക്ഷപ്പെടാനാണ് മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 

മൂന്ന് വർഷം മുൻപ് കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചുപോയി. പ്രതിയുടെ അമ്മ ഇന്‍ഡോറിലെ ഒരു ക്ഷേത്രത്തിന് സമീപം ഭിക്ഷാടനം നടത്തുകയാണ്. കൂലിപ്പണിക്കാരനാണ് പ്രതി.

English Summary: Man kills his minor daughter over her demands for chocolates and toys in Indore, arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS