ADVERTISEMENT

ഇംഫാൽ∙ മണിപ്പുരിൽ വീണ്ടും അക്രമം. സുഗ്നുവിൽ വിഘടനവാദികൾ സുരക്ഷാസേനാംഗങ്ങൾക്കുനേരെ വെടിയുതിർത്തു. വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യുവരിച്ചു. രണ്ടു അസം റൈഫിൾസ് അംഗങ്ങള്‍ക്ക് പരുക്കേറ്റു. പരുക്കറ്റവരെ ഇംഫാലിലെ മന്ത്രിപുഖ്രിയിലേക്ക് മാറ്റി. 

അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ മണിപ്പുരിൽ ഇന്റർനെറ്റ് നിരോധനം ജൂൺ 10 വരെ നീട്ടി. മേയ് 3 മുതലാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണ് നിരോധനം നീട്ടിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

Read Also: അനിശ്ചിതത്വത്തിന് അവസാനം; അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു

തിങ്കളാഴ്ച വൈകിട്ടാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം നീട്ടികൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. അഞ്ചു ദിവസത്തേക്കു കൂടി നിരോധനം തുടരുമെന്ന് ഉത്തരവിൽ പറയുന്നു. ജൂൺ 10 വൈകിട്ട് മൂന്നു മണിവരെയാണ് നിരോധനം. 

Read More: ‘മണിപ്പൂർ കത്തുന്നു, ദയവായി സഹായിക്കൂ’ എന്ന് മേരി കോം; സംസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചു

മണിപ്പുരിലെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തെയ് വംശജരെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി വിധിയും അത് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കവുമാണ് കലാപത്തിന് വഴിയൊരുക്കിയത്. കോടതിവിധിക്കെതിരെ മണിപ്പുരിലെ ഗോത്ര വിഭാഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ നടത്തിയ ഗോത്രൈക്യ റാലിയില്‍ സംഘര്‍ഷമുണ്ടായി. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന പതിനായിരം സൈനികരെയും അസം റൈഫിൾസിനെയും വിന്യസിച്ചിട്ടുണ്ട്. 

English Summary: Manipur Extends Internet Ban Till June 10 Amid Ongoing Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com