ADVERTISEMENT

കൊച്ചി∙ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലം തിരുത്തി മഹാരാജാസ് കോളജ്. മൂന്നാം സെമസ്റ്റർ ആർക്കിയോളജി ഫലം വെബ്സൈറ്റിൽ നിന്നും പിൻവലിച്ചു.

പരീക്ഷാ ഫലം വിവാദമായതോടെ ബിഎ ആർക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷപോലും താൻ എഴുതിയിട്ടില്ലെന്ന് ആർഷോ മനോരമ ന്യൂസിനോടു പറഞ്ഞു. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഞാൻ എറണാകുളം ജില്ലയിലില്ല. കേസ് മൂലം ജില്ലയിൽ പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. പാസായെന്ന ഫലം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും താൻ കണ്ടിട്ടില്ലെന്നും ആർഷോ പറഞ്ഞു. എഴുതാത്ത പരീക്ഷ വിജയിപ്പിക്കേണ്ട ചുമതല ആർക്കും കൊടുത്തിട്ടില്ല. അങ്ങനെ വിജയിക്കേണ്ട ആവശ്യമില്ല. സംഭവിച്ചതു സാങ്കേതിക പിശകാണോ ബോധപൂർവമാണോ എന്നു പരിശോധിക്കണമെന്നും ആർഷോ പറഞ്ഞു. 

വിവാദമായ പരീക്ഷാ റിസൾട്ട് മാർച്ചിലാണു പുറത്തുവന്നത്. റിസൾട്ട് പുറത്തുവന്നപ്പോൾ ആർഷോയുടെ പേരിനു താഴെ വിഷയങ്ങളുടെ പേര് എഴുതുകയോ മാർക്ക് രേഖപ്പെടുത്തുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എന്നാൽ അതിനു താഴെ പാസ്ഡ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണു വിവാദമായത്. വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തി.

English Summary: P M Arsho says he did not write third semester exam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com