ADVERTISEMENT

കോഴിക്കോട്∙ താമരശേരിയില്‍ പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശി ജിനാഫാണ് തമിഴ്നാട്ടില്‍നിന്ന് പിടിയിലായത്. ചൊവ്വാഴ്ചയായിരുന്നു പെണ്‍കുട്ടിയെ കാണാതെയായത്. വ്യാഴാഴ്ച ചുരത്തില്‍ കണ്ടെത്തുകയായിരുന്നു. 

ബിരുദ വിദ്യാര്‍ഥിയായ പെണ്‍കുട്ടി വീട്ടിലേക്കെന്നും പറഞ്ഞാണ് ഹോസ്റ്റലില്‍നിന്ന് പുറപ്പെട്ടത്. തിരികെ എത്താതെ വന്നതോടെ അധികൃതര്‍ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

English Summary: Thamarassery rape case: Accused arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com