ADVERTISEMENT

പട്ന∙ സ്വാതന്ത്ര്യസമര ചരിത്രം തിരുത്തിയെഴുതാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമിക്കുന്നതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന തരത്തിൽ ഭരണഘടനയ്ക്കു നിരക്കാത്ത വാദപ്രതിവാദങ്ങളാണു നടക്കുന്നത്. ബിഹാറിൽ നിന്നുള്ള ആദ്യ ഹജ് സംഘത്തിന് യാത്രയയപ്പു നൽകുകയായിരുന്നു അദ്ദേഹം.

‘എന്റെ ഭരണത്തിൽ ബിഹാറിൽ ഹിന്ദു– മുസ്‌‌‌ലിം വിവേചനമുണ്ടായിട്ടില്ല. മുസ്‌ലിംകൾ ഇന്ത്യയിൽ ജനിച്ചു വളർന്നവരാണെന്നാണ് അച്ഛൻ എക്കാലവും പഠിപ്പിച്ചത്. മുസ്‌ലിംകൾ മറ്റെവിടെ നിന്നെങ്കിലും വന്നവരല്ല. ബിഹാറിൽ സമുദായങ്ങൾ തമ്മിൽ സാഹോദര്യം വളർത്താനാണ് ശ്രമിച്ചിരുന്നത്. നിർഭാഗ്യവശാൽ സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു’’– നിതീഷ് പറഞ്ഞു.

English Summary: BJP trying to rewrite the independence struggle history alleges Nitish Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com