ഒഡീഷ അപകടം: സഹായധനം കൈപ്പറ്റാൻ ഭർത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് സ്ത്രീ

odisha-train-accident-site
ദുരന്തബാക്കി... ബാലസോറിൽ ട്രെയിൻ അപകടം നടന്ന സ്ഥലത്ത് ട്രാക്ക് പുനസ്ഥാപിക്കുന്നതിന്റെ അവസാനവട്ട ജോലികൾ പുരോഗമിക്കുന്നു. ഫയൽ ചിത്രം: പിടിഐ
SHARE

ഭുവനേശ്വർ∙ ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്നു കള്ളംപറഞ്ഞ് സഹായധനം കൈപ്പറ്റാൻ ശ്രമിച്ച സ്ത്രീക്കെതിരെ ഭർത്താവ് പരാതി നൽകി. കട്ടക് ജില്ലയിൽനിന്നുള്ള ഗീതാഞ്ജലി ദത്തയാണ് നുണപറഞ്ഞ് സഹായധനം വാങ്ങാൻ എത്തിയത്. ജൂൺ 2നുണ്ടായ ട്രെയിനപകടത്തിൽ ഭർത്താവ്‍ വിജയ് ദത്ത മരിച്ചെന്നും അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞെന്നുമായിരുന്നു ഗീതാഞ്ജലി പറഞ്ഞത്. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ അവരുടെ ആരോപണം കള്ളമാണെന്നു തെളിഞ്ഞു. 

ഭർത്താവ് തന്നെ സ്ത്രീക്കെതിരെ പരാതി നൽകിയതോടെ പൊലീസ് ഇവരെ താക്കീത് ചെയ്തു. 13 വർഷമായി ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുകയാണു ഗീതാഞ്ജലി എന്ന് പൊലീസ് അറിയിച്ചു. താൻ മരിച്ചെന്നു പറഞ്ഞു പണം തട്ടിയെടുക്കാൻ ശ്രമിച്ച ഗീതാഞ്ജലിക്കെതിരെ നടപടിയെടുക്കണമെന്നാണു വിജയ്‌യുടെ ആവശ്യം. ബാലസോർ ജില്ലയിലെ ബഹങ്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഗീതാഞ്ജലിയുടെ ഭർത്താവിനു പൊലീസ് നിർദേശം നൽകി. 

അവസരം മുതലെടുത്ത് കള്ളം പറഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ചീഫ് സെക്രട്ടറി പി.കെ. ജന ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷവും റെയിൽവേ മന്ത്രാലയം പത്തുലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.  ജൂൺ 2നു നടന്ന ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. 

English Summary: Man Files Case Against Wife Who Faked His Death To Get Odisha Relief Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS