ചോറു കഴിച്ചു തീരും മുൻപ് പായസം വിളമ്പി, രുചി പോരാ: വിവാഹ വീട്ടിൽ കൂട്ടത്തല്ല്– വിഡിയോ

fight-engagement-function
തമിഴ്‌നാട്ടിൽ വിവാഹ നിശ്ചയ ചടങ്ങിനിടെയുണ്ടായ കൂട്ടത്തല്ല് (വിഡിയോ ദൃശ്യം)
SHARE

മയിലാടുതുറൈ (തമിഴ്നാട്)∙ വിവാഹനിശ്ചയ ചടങ്ങിനിടെ പായസത്തിനു രുചി പോരെന്ന പേരില്‍ കൂട്ടത്തല്ല്. തമിഴ്നാട്ടിലെ മയിലാടുതുറൈയിലാണ് വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. തമ്മിലടി റോ‍ഡിലേക്കും നീണ്ടതോടെ പൊലീസ് ഇടപെട്ട് ഇരു വിഭാഗത്തേയും പിരിച്ചുവിട്ടു. മയിലാടുതുറൈ സീർകാഴി സൗത്തിലാണ് പായസത്തിന്‍റെ പേരിൽ തമ്മിലടി നടന്നത്.

സീർകാഴി രഥ റോഡിലുള്ള ഒരു കല്യാണമണ്ഡപത്തില്‍ വിവാഹനിശ്ചയം നടക്കുകയായിരുന്നു. ചടങ്ങിനു ശേഷം സദ്യയ്ക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ചോറു കഴിച്ച് തീരുന്നതിനു മുൻപ് പായസം വിളമ്പിയതിന്‍റെ പേരിലാണ് ആദ്യം തര്‍ക്കമുണ്ടായത്. തുടർന്ന് പായസത്തിനു രുചി പോരെന്നായി വരന്‍റെ ബന്ധുക്കള്‍. തർക്കം രൂക്ഷമായതോടെ വരന്‍റെ ഒപ്പമെത്തിയ ഒരാള്‍ വധുവിന്‍റെ വീട്ടുകാർക്കു നേരെ പായസം വലിച്ചെറിഞ്ഞു. പിന്നെ നടന്നത് കൂട്ടത്തല്ല്.

ഭക്ഷണശാലയ്ക്കുള്ളിലെ മേശയും കസേരയുമെല്ലാം അടിച്ചുപൊട്ടിച്ച് ഓഡിറ്റോറിയത്തിനു പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. പിന്നാലെ സീർകാഴി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തേയും പിരിച്ചുവിട്ടു. തമ്മിലടിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇരുകൂട്ടര്‍ക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

English Summary: Cclash at Mayiladuthurai in Tamil Nadu during engagement ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS