ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജ് കൂടി അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ 702 മെഡിക്കൽ കോളജുകളും ഒരു ലക്ഷത്തിലധികം മെഡിക്കൽ സീറ്റുകളുമാകും. കേരളത്തിന് ഒറ്റ മെഡിക്കൽ കോളജ് പോലും അനുവദിച്ചിട്ടില്ല.

വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ തള്ളിക്കളഞ്ഞു.

തെലങ്കാനയിൽ 12, ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അഞ്ച്, മഹാരാഷ്ട്രയിൽ നാല്, അസം, ഗുജറാത്ത്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ മൂന്ന്, ഹരിയാന, ജമ്മു കശ്മീർ, ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിൽ രണ്ട്, മധ്യപ്രദേശ്, നാഗലാൻഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒന്നും വീതം മെഡിക്കൽ കോളജുകളാണ് പുതുതായി ആരംഭിക്കുന്നത്. 8195 സീറ്റുകളാണ് വർധിക്കുന്നത്. 50 മെഡിക്കൽ കോളജിൽ 30 എണ്ണം സർക്കാർ മേഖലയിലും 20 എണ്ണം സ്വകാര്യ മേഖലയിലുമാണ്. 

English Summary: 50 new medical colleges: Union Health Ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com