വിദ്യ ദുരുപയോഗിച്ചത് സ്കോളർഷിപ്പ് രേഖയോ?; നീലേശ്വരത്തും കേസ്

K Vidya | Photo: Facebook, @വിദ്യ വിജയൻ
കെ.വിദ്യ (Photo: Facebook, @വിദ്യ വിജയൻ)
SHARE

കൊച്ചി∙ ഗസ്റ്റ് ലക്ചറർ നിയമനത്തിനു മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ വ്യാജരേഖ ചമച്ച കേസിൽ മഹാരാജാസിലെ രേഖകൾ ശേഖരിച്ചു പൊലീസ്. വിദ്യ വ്യാജരേഖയ്ക്ക് ഉപയോഗിച്ചതു സ്കോളർഷിപ്പ് രേഖയാണെന്നാണു സംശയം. ആസ്പയര്‍ സ്കോളര്‍ഷിപ്പില്‍ എറണാകുളം മഹരാജാസ് കോളജില്‍ 2018–19 കാലയളവില്‍ ചെയ്ത പ്രൊജക്ടിന്റെ ഭാഗമായി ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് വിദ്യയുടെ വ്യാജരേഖയ്ക്ക് ആധാരമെന്നാണു സൂചന. ഈ ലെറ്റര്‍പാഡാണ് വ്യാജരേഖയാക്കി മാറ്റിയതെന്നാണു നിഗമനം. കോളജ് വൈസ് പ്രിന്‍സിപ്പലായിരുന്ന വി.കെ. ജയമോളുടെ ഒപ്പും സീലുമാണ് രേഖയിലുള്ളത്. അട്ടപ്പാടിയിൽ നിന്ന് അയച്ച വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും പൊലീസ് ശേഖരിച്ചു.

വ്യാജരേഖ നിർമാണത്തിൽ വിദ്യയ്ക്കെതിരെ നീലേശ്വരത്തും പൊലീസ് കേസെടുത്തു. കരിന്തളം കോളജ് അധികൃതരുടെ പരാതിയിലാണു കേസ്. പ്രിൻസിപ്പൽ ഇൻ ചാർജ് ജെയ്സൺ ആണു പൊലീസിൽ പരാതി നൽകിയത്. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വഞ്ചനാക്കുറ്റങ്ങൾ എന്നിവ ചുമത്തിയാണു കേസ്. തുടർപ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ കോളജിന്റെ പ്രവർത്തനം തടസ്സപ്പെടുന്നതായി ഹർജിയും സമർപ്പിച്ചു. വ്യാജരേഖ വിഷയത്തിൽ മഹാരാജാസ് കോളജ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. ഇതിലെ കേസന്വേഷണം തട്ടിക്കളിക്കുന്ന നിലാപാടാണ് പൊലീസ് സ്വീകരിക്കുന്നത്. കേസ് അഗളി പൊലീസിനു കൈമാറുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. കൊച്ചി പൊലീസ് അന്വേഷിക്കുമെന്നായിരുന്നു ഉച്ചവരെയുള്ള നിലപാട്. ആദ്യം അഗളി പൊലീസിനു കൈമാറാൻ തീരുമാനിച്ചിരുന്ന കേസാണിത്. 

വിഷയത്തിൽ വിദ്യയെ തള്ളുന്ന നിലപാടാണു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സ്വീകരിച്ചത്. തെറ്റ് ചെയ്തതു വിദ്യയാണെന്നും കോളജ് പ്രിൻസിപ്പലിനു പങ്കില്ലെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞത്. പൊലീസ് അന്വേഷണം വിഷയത്തിൽ നടക്കുന്നുണ്ട്. എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മുതിർന്ന വ്യക്തിയാണു വിദ്യ. അങ്ങനൊരാൾ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അതിന്റെ കുറ്റം അവരിൽ നിക്ഷിപ്തമാണ്. ഞാനൊരു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അതിന്റെ ധാർമ്മിക ഉത്തരവാദിത്തം എനിക്കു തന്നെയാണ്. വിദ്യയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 

English Summary: K Vidya misused scholarship records to create fake records and one more case registered against vidya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

കല്യാണ തേൻനിലാ...

MORE VIDEOS