ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി ആദ്യ ഘട്ടത്തിൽ അപേക്ഷിച്ചത് 4,58,773 പേർ. ഇതിൽ 4,22,497 പേർ എസ്എസ്എൽസി വിജയിച്ചവരാണ്. സിബിഎസ്ഇയിൽ നിന്നുള്ള 25,350 പേരും ഐസിഎസ്ഇയിൽ നിന്നുള്ള 2,627 പേരും അപേക്ഷിച്ചിട്ടുണ്ട്. 8,299 അപേക്ഷകർ മറ്റു സ്കീമുകളിൽ നിന്നുള്ളവരാണ്. 

മലപ്പുറത്താണ് (80,764) കൂടുതൽ അപേക്ഷകർ. കുറവ് വയനാട്ടിൽ (12,004). ഏകജാലക സംവിധാനത്തിലൂടെയുള്ള ട്രയൽ അലോട്മെന്റ് 13ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റ് 19നും ആദ്യ ഘട്ടത്തിലെ അവസാന അലോട്മെന്റ് ജൂലൈ 1നും ആണ്. 5ന് ക്ലാസുകൾ ആരംഭിക്കും. ജൂലൈ 10ന് ആരംഭിക്കുന്ന സപ്ലിമെന്ററി അലോട്മെന്റ് ഘട്ടത്തിൽ നിലവിൽ അപേക്ഷിക്കാത്തവർക്കും അപേക്ഷ നൽകാനാകും. സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15 ആണ്. 

English Summary: Kerala Higher Secondary Plus One Admission, 4.58 lakh applications 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com