ADVERTISEMENT

തിരുവനന്തപുരം ∙ കാലടി സംസ്കൃത സർവകലാശാലയിൽ മലയാളം വകുപ്പിലെ പിഎച്ച്ഡി പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചെന്ന ആരോപണത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംവരണം അട്ടിമറിച്ചെന്ന ആരോപണത്തിൽ അടിയന്തരമായി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സർവകലാശാല റജിസ്ട്രാർക്ക് കമ്മ‌ിഷൻ നിർദേശം നൽകി.

എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെയാണ് വിദ്യയ്ക്ക് കാലടി സംസ്കൃത സർവകലാശാലയില്‍ പിഎച്ച്ഡി പ്രവേശനം സാധ്യമാക്കിയതിൽ സംവരണം അട്ടിമറിക്കുന്നതിന് ഉന്നത ഇടപെടൽ ഉണ്ടെന്ന ആരോപണം ഉയർന്നത്.

English Summary: Kerala State SC/ST Commission registers case in K.Vidhya Issue 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com