ADVERTISEMENT

ന്യൂയോർക്ക്∙ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ.എൻ ബാലഗോപാലും സ്പീക്കർ എ.എൻ.ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയെയും സംഘത്തെയും വിമാനത്താവളത്തിൽ നോർക്ക ഡയറക്ടർ ഡോ. എം.അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു. 

ശനിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ഇന്ന് വൈകിട്ട് സൗഹൃദ സമ്മേളനമുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഉറപ്പില്ല. തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കും. ഞായറാഴ്ചയാണ് വ്യവസായ നിക്ഷേപ മീറ്റ്. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി മറുപടി നല്‍കും.

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തിലെത്തിയപ്പോൾ. (Photo: Special Arrangement)
ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തിലെത്തിയപ്പോൾ. (Photo: Special Arrangement)

ജൂൺ പതിനൊന്നിന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും. അതേസമയം, കാനഡയിലെ കാട്ടുതീ മൂലം ന്യൂയോർക്ക് നഗരത്തിലുണ്ടായ പുക പൊതുസമ്മേളനത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ക്ഷണിക്കപ്പെട്ട ആയിരം മലയാളികളാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക.

Read more at: ‘മധുവിധുവും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിന് പകരം വാ തുറക്കണം’; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന

English Summary: Loka Kerala Sabha: CM Pinarayi Vijayan reached in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com