ADVERTISEMENT

ന്യൂഡൽഹി∙ ‘ഡിജിറ്റൽ പൗരൻമാർക്ക്’ യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത വിധം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അനുബന്ധ പ്രവർത്തനങ്ങളെ കേന്ദ്ര സർക്കാർ നിയന്ത്രിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്റർനെറ്റ് മുഖാന്തരമുള്ള കുറ്റകൃത്യങ്ങളും വിധ്വംസക പ്രവർത്തനങ്ങളും വർധിച്ചുവരുന്നതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ കഴിഞ്ഞ ഒൻപതു വർഷത്തിനിടെ ഡിജിറ്റൽ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി രാജീവ് ചന്ദ്രശേഖർ.

‘‘ഇന്റർനെറ്റ് കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളും മറ്റു വിധ്വസംക പ്രവർത്തനങ്ങളും വളരെയധികം വർധിച്ചിട്ടുണ്ട്. ഡിജിറ്റൽ പൗരൻമാരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലുള്ള ഒരു പ്രവൃത്തിയും സർക്കാർ അനുവദിക്കില്ല. നിലവിൽ 85 കോടി ഇന്ത്യക്കാർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. 2025 ആകുമ്പോഴേയ്ക്കും ഇത് 120 കോടിയായി ഉയരും’ – മന്ത്രി പറഞ്ഞു.

ദുരുദ്ദേശ്യത്തോടെ വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന പ്രവണത കൂടുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നത് സംസ്ഥാന സർക്കാരുകളാണ്. അതുകൊണ്ട് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശക്തമായ നിയമങ്ങൾ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഇന്റർനെറ്റ് കണക്ടിവിറ്റി വളരെയധികം വ്യാപിച്ചുകഴിഞ്ഞെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ, സൈബറിടത്തിൽ ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. വ്യക്തി വിവര സംരക്ഷണ ബിൽ ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

English Summary: "Will Regulate AI To Ensure It Doesn't Harm Digital Citizens": Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com