രാഹുൽ ഗാന്ധിയെയും ബിൻലാദനെയും താരതമ്യപ്പെടുത്തി ബിഹാർ ബിജെപി അധ്യക്ഷൻ

rahul-gandhi-1a
രാഹുൽ ഗാന്ധി
SHARE

പട്ന∙ രാഹുൽ ഗാന്ധിയെയും ഉസാമ ബിൻ ലാദനെയും താരതമ്യപ്പെടുത്തിയ ബിജെപി ബിഹാർ സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരിയുടെ പരാമർശം വിവാദമായി. ഉസാമ ബിൻ ലാദനെ പോലെ താടി വളർത്തുന്ന രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലാകുമെന്ന പ്രതീക്ഷയിലാണെന്നു സമ്രാട്ട് ചൗധരി പറഞ്ഞു. അൻപതു വയസായിട്ടും രാഹുലിനു ചെറിയ കുട്ടിയുടെ ബുദ്ധി മാത്രമേയുള്ളു. ആവശ്യത്തിനുള്ള രാഷ്ട്രീയ ബുദ്ധി രാഹുലിനില്ലെന്നും സമ്രാട്ട് ചൗധരി പരിഹസിച്ചു.

രാജ്യത്തു താടി വളർത്തുന്ന കോടിക്കണക്കിന് ആൾക്കാരുണ്ടെന്നും അവരെല്ലാം ഉസാമ ബിൻ ലാദനെ പോലെയാണോയെന്നും ആർജെഡി നേതാവ് മനോജ് ഝാ പ്രതികരിച്ചു. നാഥുറാം ഗോഡ്സേയെ രാജ്യത്തിന്റെ സപുത്രനെന്നു വാഴ്ത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിങുമായി മൽസരിക്കുകയാണു സമ്രാട്ട് ചൗധരിയെന്നും മനോജ് ഝാ തിരിച്ചടിച്ചു.

English Summary: "Rahul Gandhi Grows Beard Like Osama Bin Laden": Bihar BJP Chief's Shocker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS