ആലുവ∙ ആലുവ യുസി കോളജിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് എട്ടുവയസ്സുകാരനു ദാരുണാന്ത്യം. മില്ലുപടി കാരോട് പറമ്പ് രാജേഷ് –ലിൻഷാ ദമ്പതികളുടെ മകൻ അഭിനവ് കൃഷ്ണയാണു മരിച്ചത്. രാവിലെ പതിനൊന്നോടെയാണു സംഭവം നടന്നത്. കുട്ടികൾ കളിക്കുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീഴുകയായിരുന്നു. രണ്ടു വിദ്യാർഥികൾക്കു പരുക്കുണ്ട്. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Read Also: കേരളമാകെ കാലവർഷം വ്യാപിച്ചു; 12 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ
English Summary: Eight year old boy died after branch of tree fell on him in Aluva