എൻസിപിക്ക് പുതിയ വർക്കിങ് പ്രസിഡന്റുമാർ; അഭിനന്ദനം നേർന്ന് അജിത് പവാറിന്റെ ട്വീറ്റ്

ncp
പ്രഫുൽ പട്ടേല്‍, സുപ്രിയ സൂലേ. (Photo - Twitter / @praful_patel, @supriya_sule)
SHARE

ന്യൂഡൽഹി∙ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടിക്ക് (എൻസിപി) പുതിയ രണ്ടു വർക്കിങ് പ്രസിഡന്റുമാർ. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലിനും സുപ്രിയ സുലെയ്ക്കുമാണു ചുമതല. പാർട്ടി അധ്യക്ഷൻ ശരത് പവാർ ആണ് വര്‍ക്കിങ് പ്രസി‍ഡന്റുമാരെ പ്രഖ്യാപിച്ചത്. ശരത് പവാറിന്റെ മകളും ലോക്സഭാ എംപിയുമാണു സുപ്രിയ സുലെ. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളുടെ ചുമതലയാണു സുപ്രിയയ്ക്കു നൽകിയിരിക്കുന്നത്. 

എൻസിപി ദേശീയ വൈസ് പ്രസിഡന്റും രാജ്യസഭ എംപിയുമാണ് പ്രഫുൽ പട്ടേൽ. രാജ്യസഭയുടെയും മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, ഗോവ, രാജസ്ഥാൻ എന്നിവിടങ്ങളുടെ ചുമതലയാണു പ്രഫുൽ പട്ടേലിന്. എൻസിപി നേതാവായ അജിത് പവാറിന്റെ സാമീപ്യത്തിലായിരുന്നു ശരത് പവാറിന്റെ പ്രഖ്യാപനം. പിന്നാലെ ഇരുവർക്കും അഭിനന്ദനം നേർന്ന് അജിത് പവാർ ട്വീറ്റും ചെയ്തു. പുതിയ ഉത്തരവാദിത്തങ്ങൾ നിരവധി നേതാക്കൾക്കു പാർട്ടി ഏൽപ്പിച്ചതായും ട്വീറ്റിലുണ്ട്. 

എൻസിപിയുടെ 25 ാം വാർഷിക പരിപാടിയിലായിരുന്നു പുതിയ പ്രഖ്യാപനം. രജത ജൂബിലി നിറവിലാണു എൻസിപി. 1999 ലാണു ശരത് പവാറും പി.എ. സാംങ്മയും ചേർന്ന് എൻസിപി രൂപീകരിക്കുന്നത്. അതേസമയം കഴിഞ്ഞമാസം പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ ശരത് പവാർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ശരത് പവാറിന്റെ നിർദേശത്തെ എതിർത്ത എൻസിപി പാനൽ അദ്ദേഹം അധ്യക്ഷസ്ഥാനത്തു തുടരണമെന്നു ആവശ്യപ്പെടുകയായിരുന്നു. 

English Summary: New two working presidents for NCP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS