തട്ടിക്കൊണ്ടുപോകൽ കേസ്: 30 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

abdurahman
അബ്ദുള്‍ റഹ്മാൻ
SHARE

തിരുവനന്തപുരം∙ തട്ടിക്കൊണ്ടുപോകൽ കേസിൽ മുപ്പതുവർഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. എടക്കര തപാലതിര്‍ത്തിയില്‍ കരുനെച്ചി ഭാഗത്ത് മാപ്പിളത്തൊടി വീട്ടില്‍ അബ്ദു എന്നു വിളിക്കുന്ന അബ്ദുൽ റഹ്മാൻ (52) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തിരുവല്ലം വണ്ടിത്തടം ഭാഗത്തുനിന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി. 

വിദേശ ജോലിക്കു വീസ തരപ്പെടുത്തി കിട്ടുന്നതിനായി പണവും പാസ്പോർട്ടും വാങ്ങിയശേഷം മുങ്ങിയ പെരുന്തല്‍മണ്ണ സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടുപോയെന്നതാണു അബ്ദുൽ റഹ്മാനെതിരായ കേസ്. 1993ലാണു സംഭവം. കൊല്ലകടവിലുള്ള ലോഡ്ജില്‍ തടങ്കലില്‍ പാര്‍പ്പിച്ചു വരവെ വിജയകുമാർ തൂങ്ങിമരിച്ചു. ഈ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം കോഴിക്കോട് ഫറോക്കിലുള്ള വീടും സ്ഥലവും വിറ്റ് നിലമ്പൂര്‍ എടക്കര ഭാഗത്ത് താമസമാക്കുകയും പിന്നീട് കോടതിയില്‍ ഹാജരാകാതെ വിദേശത്ത് ഒളിവില്‍ കഴിയുകയുമായിരുന്നു പ്രതി. 

നിരവധി തവണ പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് 1997ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചു. വിദേശത്തുനിന്ന് എത്തിയശേഷം തിരുവനന്തപുരം, തിരുവല്ലം വണ്ടിത്തടം ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി. ദീര്‍ഘനാളത്തെ വെണ്മണി പൊലീസിന്റെ പരിശ്രമത്തിലൂടെയാണു പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ചു വിവരം ലഭിച്ചത്. വെണ്മണി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‍പെക്ടർ എസ്എച്ച്ഒ എ. നസീര്‍, സീനിയര്‍ സിപിഒമാരായ ഹരികുമാര്‍, അഭിലാഷ്, അനൂപ് ജി. ഗംഗ എന്നവരാണു പ്രതിയെ പിടികൂടിയത്. 

English Summary: Police arrested accused in Trivandrum who was hiding for the last thirty years 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS