ADVERTISEMENT

കോഴിക്കോട്∙ മോദി സർക്കാർ അധികാരത്തിലെത്തിയതിൽ സമൂഹമാധ്യമങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. ബിജെപി ഐടി സെല്ലിന്റെ സമൂഹമാധ്യമ ഇൻഫ്ലുവെൻസേഴ്സിന്റെയും ഡിജിറ്റൽ ക്രിയേറ്റേഴ്സിന്റെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, ജില്ലാ പ്രഭാരി കെ.ശ്രീകാന്ത്, സഹ പ്രഭാരി കെ.നാരായണൻ , സെക്രട്ടറി ടി.രനീഷ്, ഐ.ടി.സെൽ കൺവീനർ പ്രബീഷ് മാറാട് എന്നിവർ പ്രസംഗിച്ച

രാമനാട്ടുകര വെങ്ങളം ബൈപാസ് മുക്താർ അബ്ബാസ് നഖ്‌വി സന്ദർശിക്കുന്നു
രാമനാട്ടുകര വെങ്ങളം ബൈപാസ് മുക്താർ അബ്ബാസ് നഖ്‌വി സന്ദർശിക്കുന്നു

 

ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന രാമനാട്ടുകര വെങ്ങളം ബൈപാസ് ആറു വരിയാക്കലും അദ്ദേഹം സന്ദർശിച്ചു. കേന്ദ്രസർക്കാരിന്റെ ദേശീയപാതാവികസന പദ്ധതിയിലുൾപ്പെട്ട വികസനപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ നേരിട്ടെത്തി വിലയിരുത്തുന്ന ‘വികാസ് തീർഥ്’ പരിപാടിയുടെ ഭാഗമായാണ് നഖ്‌വി ഇന്നലെ രാവിലെ വേങ്ങേരിയിൽ സന്ദർശനം നടത്തിയത്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥൻ‌ ദേവരാജുലു റെഡ്ഡി,  ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, ജില്ലാ സഹ പ്രഭാരി കെ.നാരായണൻ , വികാസ് തീർത്ഥ് പ്രോഗ്രാം ഇൻ ചാർജ് ടി.പി.സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി.രനീഷ്, അനുരാധ തായാട്ട്, തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

 

English Summary: Social Media Played Main Role In Modi's Success

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com