തിരിച്ചടവ് മുടങ്ങി; വായ്പ വാങ്ങിയ ആളെ കത്തിമുനയിൽ നിർത്തി ഭാര്യയെ പീഡിപ്പിച്ചു
Mail This Article
പുണെ∙ കടം വാങ്ങിയ പണം തിരിച്ചടയ്ക്കാതിരുന്ന ആളിന്റെ ഭാര്യയെ പണം കടം നല്‍കിയയാള്‍ പീഡിപ്പിച്ചു ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. സംഭവവുമായി ബന്ധപ്പെട്ട് പണം പലിശയ്ക്ക് കൊടുക്കുന്ന ഇംതിയാസ് ഹസ്സൻ ഷെയ്ക്നെ (47) പൊലീസ് പിടികൂടി. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
കടം വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് അതിക്രമം നടത്തിയത്. ഹദപ്സർ കോളനിയിലെ ഫ്ലാറ്റിലേക്ക് 34കാരിയായ യുവതിയെയും ഭർത്താവിനെയും ഇംതിയാസ് വിളിച്ചു വരുത്തുകയായിരുന്നു. പണം തിരിച്ചുനൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കടം വാങ്ങിയ ആളെ കത്തിമുനയിൽ നിർത്തി ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു. വിഡിയോ ൈവറലായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
English Summary: Moneylender Calls Couple, Rapes Wife In Front Of Husband