ADVERTISEMENT

തിരുവനന്തപുരം ∙ ഓണം, നവരാത്രി ആഘോഷവേളകളിലെ തിരക്ക്‌ കണക്കിലെടുത്ത്‌ രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന്‌ കേരളത്തിലേക്ക്‌ പ്രത്യേക ട്രെയിനുകൾ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. അബ്‌ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന്‌ കത്തെഴുതി. നിലവിലെ ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കണമെന്നും കത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, ഗോവ, അഹമ്മദാബാദ്‌, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ നിന്നാണ്‌ പ്രത്യേക ട്രെയിനുകൾ ആവശ്യപ്പെട്ടത്‌. 

English Summary: Minister V Abdurahiman writes letter to Railway Minister requesting special trains to Kerala during festival season

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com