ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയില്‍ പ്രദേശവാസികളും സുരക്ഷാസേനയും തമ്മിലുണ്ടായ സംഘർഷത്തിൽ 17 പേർക്ക് പരുക്കേറ്റു. കങ്‌വായ്, ഫൗഗാക്ചാവോ പ്രദേശങ്ങളിലുണ്ടായ അക്രമത്തെതുടർന്ന് സുരക്ഷാസേന കണ്ണീർ വാതകം പ്രയോഗിച്ചു. സുരക്ഷാസേന സ്ഥാപിച്ച ബാരിക്കേഡുകൾ സ്ത്രീകളുൾപ്പെടെ മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. 

നേരത്തെ ചുരാചന്ദ്പുരിൽ കലാപത്തിൽ കൊല്ലപ്പെട്ട കുക്കി–സോമി വിഭാഗക്കാരുടെ സംസ്കാരം ഹൈക്കോടതി നിർദേശത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. ബിഷ്ണുപുരുമായി അതിരിടുന്ന ജില്ലയാണ് ചുരാചന്ദ്പുർ. സംസ്കാരം നടത്താനുദ്ദേശിച്ച സ്ഥലത്തേക്ക് പോകാൻ അനുവദിക്കണമെന്ന ആവശ്യവുമായാണ് പ്രദേശവാസികള്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത്. നിരവധിപ്പേർ സംഘർഷത്തിൽ ചേർന്നതോടെയാണ് സുരക്ഷാസേന കണ്ണീര്‍ വാതകം പ്രയോഗിച്ചത്. സംഭവത്തിനു പിന്നാലെ ഇംഫാൽ ഈസ്റ്റിലും ഇംഫാൽ വെസ്റ്റിലും നിരോധനാജ്ഞയിൽ നൽകിയ ഇളവ് റദ്ദാക്കി.

English Sumamry: 17 Injured In Clashes Between Protesters, Security Forces In Manipur's Bishnupur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com