ഗുസ്തി താരങ്ങളുടെ വാർത്താ സമ്മേളനത്തിന് അനുമതിയില്ല; രാജ്ഘട്ടിൽ നിരോധനാജ്ഞ

Mail This Article
ന്യൂഡൽഹി ∙ ഡൽഹി രാജ്ഘട്ടിൽ നടത്താനിരുന്ന ഗുസ്തി താരങ്ങളുടെ വാർത്താ സമ്മേളനത്തിന് പൊലീസ് അനുമതി നിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു വാർത്താ സമ്മേളനം നടത്താനിരുന്നത്. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയതിനു പിന്നാലെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള സുരക്ഷക്രമീകരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗുസ്തി ഫെഡറേഷൻ മുന്‍ പ്രസിഡന്റ് ബ്രിജ് ഭുഷൻ ശരൺ സിങ്ങിനെതിരായ ലൈഗികാരോപണ കേസുമായി ബന്ധപ്പെട്ടാണ് താരങ്ങൾ വാർത്താ സമ്മേളനം നടത്താനിരുന്നത്. വാർത്താ സമ്മേളനം പൊലീസ് തടസ്സപ്പെടുത്തിയെന്നും പുതിയ തീയതി ഉടൻ അറിയിക്കുമെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട് എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) അറിയിച്ചു.
English Summary: Wrestlers cancel press conference after Delhi Police impose Section 144 at Raj Ghat