പൂണെയിൽ കടയിൽ തീപിടിത്തം; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

Mail This Article
×
മുംബൈ∙ പുണെയിൽ കടയിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാരും ഇവരുടെ രണ്ടുമക്കളുമാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം.
അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് താഴെയായി ഇലക്‌ട്രിക് ഹാർഡ് വെയർ ഷോപ്പ് നടത്തുകയായിരുന്നു. ഇതിനോടു ചേർന്നുള്ള മുറിയിലാണിവര്‍ താമസിച്ചിരുന്നത്. കടയിൽനിന്ന് തീ, സമീപത്തെ മുറിയിലേക്കും പടരുകയായിരുന്നു. അപ്പാർട്ട്മെന്റിലേക്കും തീ പടർന്നെങ്കിലും അഗ്നിരക്ഷാസേനയുടെ ഇടപെടലിൽ തീ നിയന്ത്രണവിധേയമാക്കാനായി. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
English Summary: 4 Dead in Massive Fire at Electric Hardware Store in Pune
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.