കക്കാട് ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു; സുഹൃത്തിനെ രക്ഷപ്പെടുത്തി

Mail This Article
കോഴിക്കോട്∙ ഈങ്ങാപ്പുഴ കക്കാട് ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റുഷൈദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ചൊവ്വാ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. വനപ്രദേശത്തുണ്ടായ ശക്തമായ മഴയ്ക്കിടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇരുവരും അകപ്പെടുകയായിരുന്നു.
ടൂറിസ്റ്റ് ഗൈഡ് ആണ് റാഷിദിനെ കണ്ടതും രക്ഷപ്പെടുത്തിയതും. പിന്നീടാണ് ഒരാള്‍ കൂടി ഒഴുക്കില്‍ പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. നാട്ടുകാരുടെ സഹായത്തോടെ വീണ്ടും തിരച്ചില്‍ നടത്തി തസ്‌നീമിനെ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരിച്ചിരുന്നു.
യുവാവും യുവതിയും നേരത്തെ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തവരാണ്.
English Summary: woman drowned to death in kakkad eco tourism centre