അഫ്സ്പയും ഡിസ്റ്റർബ്ഡ് ഏരിയ ആക്ടും പിൻവലിക്കണമെന്ന് അസം; മുഖ്യമന്ത്രി അമിത് ഷായെ കണ്ടു

Mail This Article
ഗുവാഹത്തി∙ അഫ്സ്പ നിയമവും ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്ടും പൂർണമായി പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അസം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
‘‘1990 മുതൽ അഫ്സ്പയും ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്ടും അസമിലെ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. ഇന്ന് ഈ രണ്ടു നിയമങ്ങളും പൂർണമായി പിൻവലിക്കാനുള്ള നീക്കങ്ങൾ തുടങ്ങുകയാണ്’’ – ഹിമന്ദ ബിശ്വശർമ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച ഹിമന്ദ ബിശ്വശർമ അഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ അഫ്സ്പ പിൻവലിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
English Summary: Assam to recommend to Centre to completely withdraw AFSPA & Disturbed Areas Act