ADVERTISEMENT

ന്യൂഡൽഹി∙ വാക്കുതർക്കത്തിനിടെ ഇരുപതുകാരനെ കുത്തിക്കൊന്ന് എട്ടംഗസംഘം. ഡൽഹി സംഘംവിഹാറിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഘംവിഹാർ സ്വദേശി  ദിൽഷാദ് ആണ് കൊല്ലപ്പെട്ടത്.  ഇതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത എട്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരിൽ നാലുപേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടുണ്ട്.

യുവാവിനെ പ്രതികൾ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജനമധ്യത്തിൽ നിരവധി ആളുകൾ നോക്കിനിൽക്കുമ്പോളാണ് യുവാക്കളുടെ സംഘം ആക്രമണം നടത്തിയത്. എന്നാൽ സംഭവം ആരും ചോദ്യംചെയ്യാത്തതും സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്.

ദിൽഷാദിനെ തെരുവിന്റെ ഒരുഭാഗത്തുവച്ച് പ്രതികൾ കൂട്ടമായി മർദിക്കുകയും ചവിട്ടുകയും ചെയ്തതിനു ശേഷം കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റതിന്റെ നിരവധി മുറിവുകളുമായി എത്തിച്ചതോടെ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. അതീവഗുരുതരമായി പുരുക്കേറ്റ യുവാവിനെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നെങ്കിലും  പിന്നീട് മരണത്തിനു കീഴടങ്ങി.

English Summary: 20-Year-Old Man Stabbed To Death In Delhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com