ADVERTISEMENT

ലക്നൗ∙ ബൈക്കിലെത്തിയ യുവാക്കൾ ഷാളിൽ പിടിച്ചുവലിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. റോഡിലേക്കു തെറിച്ചു വീണ പെൺകുട്ടിയുടെ ശരീരത്തിലൂടെ ബൈക്ക് കയറിയതോടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ ഹിരാപുർ മാർക്കറ്റിനു സമീപം വെള്ളിയാഴ്ചയാണ് സംഭവം.

സ്കൂൾ വിട്ടതിനു ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്നു പതിനേഴുകാരിയായ പെൺകുട്ടി. പിന്നാലെ ബൈക്കിലെത്തിയ യുവാക്കൾ ഷാളിൽ പിടിച്ചുവലിച്ചതോടെ സൈക്കിളിന്റെ നിയന്ത്രണം നഷ്ടമായ പെൺകുട്ടി താഴെ വീണു. ഇതിനിടെ പിന്നാലെ വന്ന മറ്റൊരു ബൈക്ക് പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. തലയ്ക്ക് കാര്യമായി പരുക്കേറ്റ പെൺകുട്ടി അവിടെവച്ചു മരിച്ചു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യത്തിലൂടെ പ്രതികളെ തിരച്ചറിഞ്ഞ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. ആദ്യബൈക്കിലെത്തിയ സഹോദരൻമാരായ സെഹ്ബാസ്, അർബാസ് എന്നിവരും രണ്ടാമത്തെ ബൈക്കിലെത്തിയ ഫൈസലുമാണ് അറസ്റ്റിലായത്. അർബാസാണ് ഷാൾ പിടിച്ചുവലിച്ചത്.

വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ടു പേരുടെ കാലിന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

English Summary: UP Girl Falls Off Cycle As Men On Bike Pull Her Dupatta, Crushed To Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com