ഷിന്‍ഡെയുടെ ചങ്കിടിപ്പേറുന്നു; അയോഗ്യതാ വിഷയം അനന്തമായി നീട്ടാനാവില്ലെന്ന് സുപ്രീംകോടതി

Uddhav Thackeray (Photo: PTI), Eknath Shinde ((Photo: PTI / Shashank Parade)
ഉദ്ധവ് താക്കറെ (Photo: PTI), ഏക്നാഥ് ഷിൻഡെ (Photo: PTI / Shashank Parade)
SHARE

മുംബൈ∙ മഹാരാഷ്ട്ര നിയമസഭയിലെ അയോഗ്യതാ വിഷയത്തിലെ തീരുമാനം അനന്തമായി നീട്ടാനാവില്ലെന്ന് സുപ്രീംകോടതി. സ്പീക്കര്‍ രാഹുല്‍ നര്‍വേകര്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ പത്താം പട്ടിക അനുസരിച്ച് നടപടിക്രമങ്ങള്‍ സ്പീക്കര്‍ക്ക് അനന്തമായി നീട്ടാനാവില്ല. കോടതി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളെ ബഹുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അതേസമയം സ്പീക്കര്‍ തീരുമാനം മനഃപൂര്‍വം വൈകിക്കുകയാണെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷം ആരോപിച്ചു.

'അദ്ദേഹം തീരുമാനമെടുത്തേ മതിയാകൂ, ഇങ്ങനെ ചെയ്യാന്‍ കഴിയില്ല.' - സ്പീക്കര്‍ക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. അയോഗ്യതാ വിഷയത്തില്‍ നിശ്ചിതകാലാവധിക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന മേയ് 11ലെ സുപ്രീംകോടതി നിര്‍ദേശം സംബന്ധിച്ച് സ്പീക്കര്‍ എന്തു നടപടി സ്വീകരിച്ചുവെന്നു കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് ജെ.ബി.പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന അപേക്ഷയില്‍ എത്രയും പെട്ടെന്നു നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കണമെന്നു കാട്ടി ഉദ്ധവ് താക്കറെ പക്ഷത്തെ എംപിയായ സുനില്‍ പ്രഭുവാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഇരുവിഭാഗത്തിലെയും 56 എല്‍എല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം ഉന്നയിച്ചു 34 ഹര്‍ജികളാണു ലഭിച്ചിരിക്കുന്നതെന്നു കോടതി അറിയിച്ചു. അപേക്ഷകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സ്പീക്കറുടെ മുന്നിലെത്തിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി വ്യക്തമാക്കി.

ഒരു വര്‍ഷം മുന്‍പ് ശിവസേന പിളര്‍ത്തിയ ഷിന്‍ഡെ അടക്കം 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് വിഭാഗം നല്‍കിയ അപേക്ഷയില്‍ ഇനി സ്പീക്കര്‍ക്ക് വേഗം തീരുമാനമെടുക്കേണ്ടിവരും. അന്തിമ തീരുമാനമെടുക്കാന്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് സ്പീക്കറോടു നിര്‍ദേശിച്ചിട്ട് നാലു മാസത്തോളം പിന്നിട്ടു. ഷിന്‍ഡെ അടക്കം 16 പേര്‍ അയോഗ്യരാക്കപ്പെടാനുള്ള സാധ്യയേറെയാണെന്നാണു നിയമ വിദഗ്ധര്‍ നല്‍കുന്ന സൂചന. ഇതു മുന്നില്‍ക്കണ്ടാണ് ബിജെപി എന്‍സിപിയെ പിളര്‍ത്തി സ്വന്തം പാളയത്തിലെത്തിച്ചതെന്നും പറയുന്നു. അതിനിടെ, അജിത്ത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിമതര്‍ക്ക് 9 മന്ത്രിസ്ഥാനം നല്‍കിയതും ഷിന്‍ഡെ ക്യാംപില്‍ അസ്വസ്ഥതയുയര്‍ത്തിയിട്ടുണ്ട്. മന്ത്രിസഭാ വികസനത്തില്‍ ഷിന്‍ഡെ വിഭാഗത്തിലെ ഒരാളെപ്പോലും ഉള്‍പ്പെടുത്തിയിട്ടുമില്ല. അവരുടെ 40 എംഎല്‍എമാരില്‍ 10 പേര്‍ക്കു മാത്രമാണ് നേരത്തെ മന്ത്രിസ്ഥാനം ലഭിച്ചത്.

English Summary: Supreme Court Flays Maharashtra Speaker For Delaying Decision On Disqualification Petitions In Shiv Sena Matter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS