ഗുജറാത്തിൽ പ്രളയസാഹചര്യം: സർദാർ സരോവർ ഉൾപ്പെടെ അണക്കെട്ടുകൾ തുറന്നു, നദികൾ കരകവിഞ്ഞു

gujarat-rain-rescue
ഗുജറാത്തില പഞ്ച്മഹളിൽ മഴക്കെടുതിയിൽപ്പെട്ടവരെ രക്ഷിക്കുന്ന എസ്ഡിആർഎഫ് സംഘം (Photo:X/@DDNewsGujarati)
SHARE

അഹമ്മദാബാദ്∙ ഗുജറാത്തിൽ കനത്ത മഴ. ഏഴോളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പഞ്ച്മഹൽ, ദഹോദ്, ഖേദ, ആരവല്ലി, മഹിസാഗർ, ബനാസ്കാന്ത, സബർകാന്ത എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. സർദാർ സരോവർ ഉൾപ്പെടെയുള്ള പ്രധാന അണക്കെട്ടുകൾ തുറന്നുവിട്ടതിനാൽ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ദക്ഷിണ – മധ്യ ഗുജറാത്തിൽ പ്രളയസമാന സാഹചര്യം നിലനിൽക്കുന്നതിനാൽ പതിനായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 

മഴക്കെടുതിയിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റുന്നതു തുടരുന്നു. വഡോധരയിൽ 250 ഓളം പേരെയും ബറൂച്ചിൽ മൂന്നൂറോളം പേരെയും ദേശീയ – സംസ്ഥാന ദുരന്തനിവാരണ സംഘങ്ങൾ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ നർമദ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 

മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്. വീടുവിട്ടു പോകണമെന്ന മുന്നറിയിപ്പ് അവഗണിച്ച ജബുവാ ജില്ലയിൽ ഒരു കുടുംബത്തിലെ എട്ടു പേർ പ്രളയജലത്തിൽ ഒലിച്ചുപോയി. 

English Summary: Gujarat rain updates: Red alert issued for 7 Gujarat districts; schools, colleges shut in Narmada district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA