തടവുകാരെ കൈമാറ്റം ചെയ്ത് ഇറാനും യുഎസും; 6 ബില്യൻ ഡോളർ അനുവദിക്കും

1149298174
ഇറാൻ വിട്ടയച്ച യുഎസ് തടവുകാർ ദോഹയിലെത്തിയപ്പോൾ. (X/IranWireEnglish)
SHARE

ദോഹ∙ തടവുകാരെ പരസ്പരം കൈമാറ്റം ചെയ്ത് യുഎസും ഇറാനും. ഖത്തറിന്റെ മധ്യസ്ഥതയിൽ യുഎസും ഇറാനും അഞ്ച് വീതം തടവുകാരെയാണ് മോചിപ്പിച്ചത്. മോചിപ്പിക്കപ്പെട്ട അഞ്ച് യുഎസ് പൗരൻമാരും രണ്ട് ഇറാൻ പൗരൻമാരും ദോഹയിൽ എത്തിച്ചേർന്നു.

മോചിപ്പിക്കപ്പെട്ട മൂന്ന് ഇറാൻ പൗരൻമാർ തിരിച്ച് ഇറാനിലേക്ക് മടങ്ങുന്നില്ല. പകരം മറ്റൊരു രാജ്യത്തേക്ക് പോകാനാണ് ശ്രമം. അതിനാൽ യുഎസിൽ തന്നെ തുടരുകയാണ്. ഓഗസ്റ്റ് പത്തിനാണ് തടവുകാരെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും കരാറിലെത്തിയത്. യുഎസ് ഉപരോധം മൂലം മരവിപ്പിച്ചിരുന്ന 6 ബില്യൻ ഡോളറും ഇറാന് അനുവദിക്കാൻ തീരുമാനമായിരുന്നു.

തടവുകാരെ മോചിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബാംഗങ്ങൾക്ക് ഒരുമിച്ചു ചേരാൻ സാധിച്ചെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. തടവുകാരുടെ മോചനം സാധ്യമാക്കിയ രാജ്യാന്തര സഖ്യത്തിന് നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇറാനിലെ ഏറ്റവും കരുത്തനായ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനി യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനവുമായി ഇറാൻ ഭരണകൂടം രംഗത്തെത്തിയിരുന്നു. തടവുകാരുടെ കൈമാറ്റത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വൈരത്തിന് അയവു വരുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര സമൂഹം. 

English Summary: Iran-US prisoner swap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS