പത്തനംതിട്ട∙ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ ഒൗദ്യോഗിക വാഹനം കുമ്പഴ വടക്കു മാർത്തോമ്മാ പള്ളിക്കു സമീപം കടമുറിയിൽ ഇടിച്ചു കയറി. വാഹനമോടിച്ചിരുന്ന ഡിവൈഎസ്പി മദ്യപിച്ചു അലക്ഷ്യമായി വാഹനം ഒാടിച്ചതായാണ് ആക്ഷേപം. പുലർച്ചെയാണു ജംക്‌ഷനിലെ കടമുറിയിൽ വാഹനം ഇടിച്ചു കയറിയത്.
Read also: സിപിഎം നേതാവ് എം.കെ.കണ്ണൻ പ്രസിഡന്റായ ബാങ്കിലും ഇ.ഡി; സായുധ സേനയുമായി തൃശൂരിൽ വ്യാപക റെയ്ഡ്
ആളുകൾ കൂടുന്നതിനു മുൻപു വാഹനവും ഉദ്യോഗസ്ഥനെയും സ്ഥലത്തുനിന്നു പൊലീസ് മാറ്റിയിരുന്നു. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
English Summary: Kanjirapally DySP's official vehicle crashed into a shop near Kumbazha, Pathanamthitta