കൊല്ലങ്കോട് (പാലക്കാട്)∙ എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടു വീട്ടമ്മയ്ക്ക് അശ്ലീലചിത്രങ്ങൾ അയച്ച് ഓൺലൈൻ വായ്പ മാഫിയയുടെ ഭീഷണി. മകളുടെ ഫോണിലേക്ക് ഉൾപ്പെടെ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ചു. കോവിഡ് കാലത്ത് ഓൺലൈൻ വായ്പയെക്കുറിച്ച് അന്വേഷിച്ചെങ്കിലും വായ്പ എടുത്തിട്ടില്ലെന്നു വീട്ടമ്മ പറയുന്നു.
Read also: ലോൺ ആപ്പും സൈബർ തട്ടിപ്പും; ഇന്റർപോളിന്റെ സഹായം തേടുന്നു
ഓൺലൈനിൽ കണ്ട നമ്പറിലേക്ക് അന്ന് ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിരുന്നു. ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ നമ്പർ ആവശ്യപ്പെട്ടതിനാൽ മകളുടെ നമ്പറും നൽകിയിരുന്നു. പിന്നീട് 13,800 രൂപ വായ്പ തിരിച്ചടയ്ക്കണമെന്ന ഫോൺ വിളികൾ വന്നു തുടങ്ങി. ഓഗസ്റ്റ് 27നു മകളുടെ നമ്പറിലേക്ക് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചുതുടങ്ങി. പാലക്കാട് സൈബർ പൊലീസിൽ പരാതി നൽകിയതോടെ ശല്യം നിലച്ചു.
English Summary: Loan App Threat to House Wife at Palakkad