ലോക്സഭാ തിരഞ്ഞെടുപ്പു നേരത്തേയാക്കിയാലും നേരിടാൻ പ്രതിപക്ഷം സജ്ജം: നിതീഷ്

Nitish Kumar | File Photo: JOSEKUTTY PANACKAL / MANORAMA
നിതീഷ് കുമാർ (File Photo: JOSEKUTTY PANACKAL / MANORAMA)
SHARE

പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പു നേരത്തേയാക്കിയാലും നേരിടാൻ പ്രതിപക്ഷം സജ്ജമാണെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടാണ്. ജനങ്ങൾക്കു വേണ്ടിയാണു തങ്ങൾ പ്രവർത്തിക്കുന്നതെന്നും അതു തുടരുമെന്നും നിതീഷ് പറഞ്ഞു. ബിഹാറിൽ ഏറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. റോ‍‍ഡുകളുടെയും പാലങ്ങളുടെയും നിർമാണമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞു. വൈദ്യുതി, ശുദ്ധജല വിതരണ മേഖലകളിലും ഏറെ പുരോഗതിയുണ്ടാക്കിയെന്നു നിതീഷ് അവകാശപ്പെട്ടു. 

അതേ സമയം, 14 ടിവി അവതാരകരെ ബഹിഷ്കരിക്കാനുള്ള ‘ഇന്ത്യ’ മുന്നണി തീരുമാനത്തോടു നിതീഷ് വിയോജിച്ചു. താൻ മാധ്യമ പ്രവർത്തകർക്ക് എതിരല്ല. മാധ്യമ പ്രവർത്തകർക്ക് പൂർണ സ്വാതന്ത്ര്യം അനുവദിക്കണമെന്ന പക്ഷക്കാരനാണ്. താൻ മാധ്യമങ്ങളെ ബഹുമാനിക്കുന്നുവെന്നും മാധ്യമ നിയന്ത്രണങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും നിതീഷ് നിലപാടു വ്യക്തമാക്കി. 

English Summary: Opposition ready to face Loksabha election: Nitish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗോപാംഗനേ...

MORE VIDEOS