പാക്കിസ്ഥാന്‍ യുഎസിന് രഹസ്യമായി വിറ്റ ആയുധങ്ങള്‍ റഷ്യക്കെതിരെ യുക്രെയ്ന്‍ ഉപയോഗിച്ചു: റിപ്പോര്‍ട്ട്‌

Shehbaz Sharif (Photo: Twitter/@CMShehbaz)
ഷെഹബാസ് ഷെരീഫ് (Photo: Twitter/@CMShehbaz)
SHARE

ന്യൂഡല്‍ഹി∙ പാക്കിസ്ഥാന് ഐഎംഎഫ് ധനസഹായം ലഭിച്ചതിനു പിന്നില്‍ അമേരിക്കയുമായി നടത്തിയ രഹസ്യ ആയുധക്കച്ചവടമാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്ത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ദ് ഇന്റര്‍സെപ്റ്റ്' ആണ്  റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പാക്കിസ്ഥാന്‍ രഹസ്യമായി നല്‍കിയ ആയുധങ്ങള്‍ പിന്നീട് റഷ്യയ്‌ക്കെതിരെ പോരാടാന്‍  യുക്രെയ്ന്‍  സൈന്യത്തിനു നല്‍കി എന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ പാക്കിസ്ഥാന് നേരിട്ടല്ലാത്ത പങ്കുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വിവിധ തരത്തിലുള്ള യുദ്ധോപകരണങ്ങളുടെയും ആയുധങ്ങളുടെയും നിര്‍മാണ കേന്ദ്രമാണ് പാക്കിസ്ഥാന്‍ എന്ന് ദ് ഇന്റര്‍സെപ്റ്റ് ആരോപിച്ചു. യുദ്ധോപകരണങ്ങളുടെ അപര്യാപ്തതയുണ്ടായപ്പോള്‍ പാക്കിസ്ഥാന്‍ നിര്‍മിതമായ ഷെല്ലുകളു മറ്റ് ആയുധങ്ങളും യുക്രെയ്ന്‍ യുദ്ധത്തില്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈവര്‍ഷം തുടക്കത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തില്‍നിന്നു തന്നെയാണ് വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയിരിക്കുന്നത്. 2022 ജൂണിനും 2023 മാര്‍ച്ചിനും ഇടയ്ക്കുള്ള കാലയളവിലാണ് പാക്കിസ്ഥാനും യുഎസും തമ്മില്‍ ആയുധങ്ങള്‍ കൈമാറ്റത്തിനുള്ള ധാരണയിലെത്തിയത്. 2022 ഫെബ്രുവരിയിലാണ് റഷ്യന്‍ അധിനിവേശം ആരംഭിച്ചത്. സമാനകാലയളവില്‍ അമേരിക്കയ്ക്ക് ആയുധങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വിവാദ ആയുധ ഇടപാട് കമ്പനിയുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ആയുധക്കരാര്‍ ഉണ്ടാക്കിയതെന്നും ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആയുധക്കച്ചവടത്തിലൂടെ പാക്കിസ്ഥാന്‍ നേടിയെടുത്ത രാഷ്ട്രീയ പ്രതിച്ഛായയാണ് ഐഎംഎഫ് ധനസഹായം ലഭിക്കാന്‍ സഹായിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

English Summary: Report Reveals Pakistan's Secret Arms Smuggling to Ukraine Amidst Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS